Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 World Cup

ബ്രൂക്കിന് സെഞ്ചുറി: ആ​വേ​ശ​പ്പോ​രി​ല്‍ പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി; ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ

പ​ല്ലേ​ക്ക​ല്ലേ: സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ടി20 ​ലോ​ക​ക​പ്പ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 164/9 ഇം​ഗ്ല​ണ്ട് 166/8 (19.1).

165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 19.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​മു​റ​പ്പി​ച്ച​ത്. 51 പ​ന്തു​ക​ളി​ൽ 100 റ​ൺ​സ് നേ​ടി​യാ​ണ് ബ്രൂ​ക്ക് പു​റ​ത്താ​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ​ത്.

ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ഫി​ൽ സാ​ൾ​ട്ടി​നെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ അ​ഫ്രീ​ദി പാ​ക്കി​സ്ഥാ​ന് ഗം​ഭീ​ര തു​ട​ക്കം സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ ജോ​സ് ബ​ട്‌​ല​റെ​യും കൂ​ടാ​രം ക​യ​റ്റി ഷ​ഹീ​ൻ ഇം​ഗ്ലീ​ഷ് നി​ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. 17-2 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. എ​ന്നാ​ൽ വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ബ്രൂ​ക്ക് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

വ​ന്ന​വ​രെ​ല്ലാം നി​ര​നി​ര​യാ​യി മ​ട​ങ്ങി​യ​പ്പോ​ഴും ബ്രൂ​ക്ക് പി​ടി​കൊ​ടു​ത്തി​ല്ല. ജേ​ക്ക​ബ് ബെ​ത്ത​ൽ (എ​ട്ട്), ടോം ​ബാ​ന്‍റ​ൺ (ര​ണ്ട്) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്കാ​ണ് ബ്രൂ​ക്ക് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ച​ത്. 58-4 എ​ന്ന നി​ല​യി​ൽ നി​ന്ന് ബ്രൂ​ക്ക് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്.

ബ്രൂ​ക്കി​ന് പു​റ​മെ 28 റ​ണ്‍​സെ​ടു​ത്ത വി​ല്‍ ജാ​ക്സും 16 റ​ണ്‍​സെ​ടു​ത്ത സം ​ക​റ​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ൻ അ​ഫ്രീ​ദി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ൺ​സെ​ടു​ത്ത​ത്.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ൻ (45 പ​ന്തി​ല്‍ 63) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. തോ​ൽ​വി​യോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

Sports

ഷെ​പ്പേ​ർ​ഡി​ന് ഹാ​ട്രി​ക്; വി​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ ‌‌‌സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന് 35 റ​ൺ​സ് ജ​യം. ഷി​മ്രോ​ൺ ഹെ​റ്റ്‌​മെ​യ​റു​ടെ ബാ​റ്റിം​ഗ് ക​രു​ത്തും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡി​ന്‍റെ ഹാ​ട്രി​ക് പ്ര​ക​ട​ന​വു​മാ​ണ് വി​ൻ​ഡീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സ്നേ​ടി. 183 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സ്കോ​ട്ട്ല​ൻ​ഡ് 18.5 ഓ​വ​റി​ൽ 147 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 42 റ​ൺ​സ് നേ​ടി​യ റി​ച്ചി ബെ​റിം​ഗ്ടാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ടോം ​ബ്രൂ​സ് (35) റ​ൺ​സ് നേ​ടി.

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നാ​യി ഷെ​പ്പേ​ർ​ഡ് അ​ഞ്ചും ജേ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നും വി​ക്ക​റ്റ് നേ​ടി. സ്കോ​ർ: ‌‌‌വെ​സ്റ്റ്ഇ​ൻ​ഡീ​സ് 182/5 സ്കോ​ട്ട്ല​ൻ​ഡ് 147 (18.5). അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ (64) വി​ൻ​ഡീ​സ് മ​ധ്യ​നി​ര താ​രം ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up